കൊച്ചി: നെൽകർഷകർക്ക് ജനുവരി മുതൽ ജൂൺ 30 വരെയുള്ള നെല്ലുസംഭരണ കുടിശിക ബാങ്കിംഗ് കൺസോർഷ്യം വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് കൊച്ചിയിൽ അറിയിച്ചു.
പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് ഹോർട്ടികോർപിൽനിന്ന് കർഷകർക്കു ലഭിക്കാനുള്ള കുടിശിക ഈ മാസം അവസാനത്തോടെ പൂർണമായും വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.